ബിആര്‍സിയുടെ നേതൃത്വത്തില്‍ ബഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല

ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ ബഡിംഗ് റൈറ്റേഴ്സ് എന്ന പേരില്‍ കുട്ടികള്‍ക്കായി എഴുത്തുകൂട്ടം വായനക്കൂട്ടം സംഘടിപ്പിച്ചു. ഏകദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. എഇഒ ഡോ. എം.സി. നിഷ അധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ സുധീഷ് ചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ബിപിസി കെ.ആര്. സത്യപാലന്, കെ.എസ്. വിദ്യ, എ.എ. സന്ന എന്നിവര്‍ സംസാരിച്ചു.