കേരള ചിക്കന് ഇനി കാട്ടൂരിലും ലഭിക്കും
കേരള ചിക്കന് ഇനി കാട്ടൂരിലും ലഭിക്കും
കാട്ടൂര്: ഇറച്ചിക്കോഴി വിപണിയില് ഇടപെടുന്നതിന്റെ ഭാഗമായി സര്ക്കാര് ആരംഭിച്ച കേരള ചിക്കന് പദ്ധതിയുടെ ചിക്കന് സെന്ററുകള് കാട്ടൂര് പഞ്ചായത്തിലെ ഇല്ലിക്കാട്, കരാഞ്ചിറ എന്നിവിടങ്ങളില് ആരംഭിച്ചു. കുടുംബശ്രീയുടെ അതിജീവനം പദ്ധതിയിലൂടെയാണു ഈ സ്റ്റാളുകള് ആരംഭിച്ചിട്ടുള്ളത്. വര്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടില് തന്നെ ഉത്പാദിപ്പിക്കുന്ന സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കള്ക്കു ലഭ്യമാക്കുന്നതിനുമാണു കേരള ചിക്കന് കമ്പനി ലക്ഷ്യമിടുന്നത്. കാട്ടൂര് ഗ്രാമപഞ്ചായത്തിലെ മലര്വാടി, കാര്ത്തിക എന്നീ കുടുംബശ്രീകളുടെ കീഴിലുള്ള സംരംഭകരാണു ചിക്കന് സെന്റര് തുടങ്ങിയത്. ചിക്കന് സെന്ററുകളുടെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്എ നിര്വഹിച്ചു.

കാട്ടൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി. ലത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ഷീജ പവിത്രന്, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജയശ്രീ സുബ്രഹ്മണ്യന്, സിഡിഎസ് ചെയര്പേഴ്സണ് അമിത മനോജ്, വാര്ഡ് മെമ്പറും മുന് പഞ്ചായത്ത് പ്രസിഡന്റുമായ മനോജ് വലിയപറമ്പില്, കേരള ചിക്കന് മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവ് നീതു എന്നിവര് പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
പൂമംഗലം ഗവ. ആയുര്വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില് നാട്ടുകാര്ക്ക് ആശങ്ക
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര് പഞ്ചായത്തില് സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള് വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല് പഞ്ചായത്ത് അടപ്പിച്ചു