പൊറത്തിശേരി പ്രദേശവാസികള്‍ക്കായി പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: നഗരസഭയിലെ പൊറത്തിശേരി പ്രദേശവാസികള്‍ക്കു ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനകീയാസൂത്രണം 2014-15, 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം രൂപ ചെലവാക്കി പണികഴിപ്പിച്ച പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ. റീന മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത സുനില്‍കുമാര്‍, നഗരസഭാ സെക്രട്ടറി കെ.എസ്. അരുണ്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന് നായര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുരിയന്‍ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മീനാക്ഷി ജോഷി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ശശി, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു ലാസര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ എം.കെ. സുഭാഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.എന്‍. പ്രസാദ്, പൊറത്തിശേരി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ബി. ബിനു എന്നിവര്‍ പ്രസംഗിച്ചു.