മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ധാർഷ്ട്യം കാണിക്കുന്നു: കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ പ്രസിഡന്റിന്റെ മുറിക്കു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി
പഞ്ചായത്ത് പ്രസിഡന്റ് തീരുമാനങ്ങൾ തന്നിഷ്ടപ്രകാരം എടുക്കുന്നുവെന്നും ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്നും പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. പഞ്ചായത്തിൽ നടക്കുന്ന പരിപാടികൾ പോലും അംഗങ്ങളോടോ അതുമായി ബന്ധപ്പെട്ട സ്ഥിരം സമിതി അധ്യക്ഷന്മാരോടോ ആലോചിക്കുന്നില്ല. പ്രസിഡന്റ് എന്ന നിലയിൽ എല്ലാ തീരുമാനങ്ങളും ഒറ്റക്കെടുക്കാനുള്ള അധികാരം തനിക്കുണ്ടെന്ന ധാർഷ്ട്യത്തോടെയുള്ള മറുപടിയാണു ഇതു സംബന്ധിച്ച് നല്‍കിയതെന്നും അംഗങ്ങൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്റിന്റെ മുറിക്കു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. പാർലമെന്ററി പാർട്ടി ലീഡർ ജസ്റ്റിൻ ജോർജ്, സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനിൽ, അംഗങ്ങളായ തോമസ് തൊകലത്ത്, മോളി ജേക്കബ്, എം.കെ. കോരുകുട്ടി എന്നിവർ പങ്കെടുത്തു.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു