ആനന്ദപുരം കെഎസ്ഇബിയ്ക്കു മുന്നിൽ ധർണ നടത്തി
കെഎസ്ഇബിയുടെ അശാസ്ത്രീയ ബില്ലിംഗ് സമ്പ്രദായം നിർത്തലാക്കുക, ബിപിഎൽ കാർഡുടമകൾക്കു മൂന്നു മാസത്തെ വൈദ്യുതി ചാർജ് പൂർണമായും സൗജന്യമാക്കുക, എപിഎൽ കാർഡുടമകളുടെ വൈദ്യുതി ചാർജ് 30 ശതമാനമായി കുറക്കുക, കേന്ദ്ര സർക്കാരിന്റെ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന പെട്രോൾ, ഡീസൽ വിലവർധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആനന്ദപുരം കെഎസ്ഇബി സബ് സ്റ്റേഷനു മുമ്പിൽ ധർണ നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഐ.ആർ. ജെയിംസ്, ബ്ലോക്ക് സെക്രട്ടറി എം.എൻ. രമേശ്, പഞ്ചായത്തംഗങ്ങളായ ജസ്റ്റിൻ ജോർജ്, മോളി ജേക്കബ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്, ടി.ആർ. ദിനേശ്, ഐവിൻ യോഹന്നാൻ, സിന്റോ പോൾ എന്നിവർ പ്രസംഗിച്ചു.