പ്രഥമ ഗോപിനാഥം പുരസ്കാരം കലാമണ്ഡലം ശിബി ചക്രവര്‍ത്തിക്ക്
കലാമണ്ഡലം ശിബി ചക്രവര്‍ത്തി.
ഇരിങ്ങാലക്കുട: കഥകളിനടനും ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കഥകളി വേഷവിഭാഗം മേധാവിയുമായിരുന്ന കലാനിലയം ഗോപിനാഥന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തുന്ന പ്രഥമ ഗോപിനാഥം പുരസ്കാരം പ്രഖ്യാപിച്ചു. യുവ കഥകളിനടന് കലാമണ്ഡലം ശിബി ചക്രവര്‍ത്തിക്കാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇരിങ്ങാലക്കുടയില്‍ നടന്ന ചടങ്ങില്‍ കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി പുരസ്കാര പ്രഖ്യാപനം നിര്‍വഹിച്ചു. ജൂലൈ 26ന് കലാനിലയത്തില്നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവാണ് പ്രഥമ പുരസ്കാരം സ്പോണ്സര് ചെയ്തിരിക്കുന്നത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു