വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആരോഗ്യസുരക്ഷ പെന്ഷന് വിതരണവും

മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തിലെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആരോഗ്യ സുരക്ഷ പെന്ഷന് വിതരണവും നടത്തി. മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി. യൂണിയന് കമ്മിറ്റി അംഗം രവീന്ദ്രന് കണ്ണൂര്‍ ആരോഗ്യ സുരക്ഷ പെന്ഷന് വിതരണം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റും പ്രതിനിധിസഭ മെമ്പറുമായ കെ.ബി. ശ്രീധരന് അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ജയ സുരേന്ദ്രന് സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയന് ഇന്‍സ്പെക്ടര്‍ രതീഷ്, യൂണിയന് വനിത സമാജം കമ്മിറ്റി അംഗവുമായ നന്ദകുമാര്‍, കരയോഗം വനിത സമാജം പ്രസിഡന്റ് രജനി പ്രഭാകരന്, കരയോഗം ട്രഷറര്‍ പി. സോമസുന്ദരന്‍, വൈസ് പ്രസിഡന്റ് എം. ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഭരണസമിതി അംഗങ്ങളായ അംബിക മുകുന്ദന്, കനകലത ശിവരാമന്, സദിനി മനോഹര്‍, രവീന്ദ്രന് മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.