എന്‍.എം. ബാലകൃഷ്ണന് അനുസ്മരണം നടത്തി
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എന്‍.എം. ബാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നടന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ മുന്‍ ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് സംസാരിക്കുന്നു.
കാറളം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എന്‍.എം. ബാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി. കിഴുത്താനി ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുന്‍ ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. പ്രസാദ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രിയ അനില്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പില്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ.കെ. മുകുന്ദന്, കെഎസ്ഇബി എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഉണ്ണി പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തും കൃഷിഭവന് മുരിയാടും സംയുക്തമായി ഞാറ്റുവേല മഹോത്സവം 2026 സംഘടിപ്പിച്ചു
പടിയൂരിലെ ചേനഗ്രാമം പദ്ധതി; കാട്ടുപന്നികള്‍ നശിപ്പിക്കുന്നു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി