കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല പഠന ക്യാമ്പ്

കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല പഠന ക്യാമ്പ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല പഠന ക്യാമ്പ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സബ് ജില്ല സെക്രട്ടറി കെ.ആര്. സത്യപാലന് സ്വാഗതം പറഞ്ഞു. ഉപജില്ലാ പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ല വൈസ് പ്രസിഡന്റ് കെ.ഡി. ബിജു നന്ദി പറഞ്ഞു. സംഘടന റിപ്പോര്‍ട്ട് ജില്ലാ ജോ. സെക്രട്ടറി രമേഷ് കേശവന് അവതരിപ്പിച്ചു.