ഗാന്ധിയന്‍ പുരസ്കാരം കെ. വേണുമാസ്റ്റര്‍ക്ക്
കെ. വേണു മാസ്റ്റര്‍.
ഇരിങ്ങാലക്കുട: ഗാന്ധിദര്‍ശന്‍വേദി നിയോജക മണ്ഡലം കമ്മിറ്റി പൂമംഗലം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മാത്യു മാസ്റ്ററുടെ ഓര്‍മയ്ക്കായി വര്‍ഷംതോറും നല്‍കിവരുന്ന ഗാന്ധിയന്‍ സാമൂഹ്യ സേവന പുരസ്ക്കാരത്തിന് ഗാന്ധിയനും ഇരിങ്ങാലക്കുട മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായിരുന്ന കെ. വേണുഗോപാല്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. 10,001 രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
ഓഗസ്റ്റ് രണ്ടിന് ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. അജിതന് മേനോത്തിന് സമാദരണം, ഗുരുദേവന്- മഹാത്മാഗാന്ധി സമാഗമത്തിന്റെ ശതവാര്‍ഷിക സ്മരണാ സെമിനാര്‍ എന്നീ പരിപാടികളും ഉണ്ടായിരിക്കും.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം