കുട്ടിചന്ത ഒരുക്കാനായി കത്തീഡ്രല്‍ സിഎല്‍സി എന്റെ പച്ചക്കറി തോട്ടം എന്ന പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ജൂനിയര്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എന്റെ പച്ചക്കറി തോട്ടം പദ്ധതി വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ വിത്തും ഗ്രോബാഗും വളവും അടങ്ങിയ കിറ്റ് നല്കി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ജൂനിയര്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളില്‍ പ്രകൃതിയോടുള്ള കരുതലും സ്നേഹവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ പച്ചക്കറി തോട്ടം എന്ന പദ്ധതി ആരംഭിച്ചു. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ വിത്തും ഗ്രോബാഗും വളവും അടങ്ങിയ കിറ്റ് നല്കി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ തോമസ് തൊകലത്ത്, അഡ്വ. ഷാജന്, ജൂനിയര്‍ സിഎല്‍സി പ്രസിഡന്റ് ബിപിന്‍, വൈസ് പ്രസിഡന്റ് റോസ് മേരി, കോ ഓര്‍ഡിനേറ്റര്‍ അലന് എന്നിവര്‍ സംസാരിച്ചു. ഇവര്‍ വളര്‍ത്തി വലുതാക്കുന്ന പച്ചക്കറികള്‍ വില്‍ക്കാനായി കുട്ടിചന്ത ഒരുക്കും.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ