വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ ഊട്ടുതിരുനാള് ആഘോഷിച്ചു

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ പള്ളിയിലെ ഊട്ടു തിരുന്നാളിന്റെ നേര്‍ച്ച ഭക്ഷണത്തിന്റെ വെഞ്ചരിപ്പ് വികാരി ഫാ. സിന്റോ ആലപ്പാട്ട് നിര്‍വഹിക്കുന്നു.
വല്ലക്കുന്ന്: സെന്റ് അല്‍ഫോന്‍സ പള്ളിയിലെ ഊട്ടുതിരുനാള് ആഘോഷിച്ചു. തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. സിന്റോ ആലപ്പാട്ട്, കൈക്കാരന്മാരും തിരുനാള്‍ കമ്മിറ്റിയുടെ കണ്‍വീനര്‍മാരുമായ കോക്കാട്ട് ലോനപ്പന് ആന്റു, ബേബി അഗസ്റ്റിന്, നെടുംപറമ്പില്‍ കൊച്ചപ്പന് ഡേവിസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ കെ.ജെ. ജോണ്സണ് കോക്കാട്ട്, മേജോ ജോണ്സണ് തൊടുപറമ്പില്‍, കോക്കാട്ട് ജേക്കബ് ജോബി, നിതിന്‍ ലോറന്‍സ് തണ്ട്യേയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.