ബാങ്കില്‍ അതിക്രമിച്ച് കയറി നാശനഷ്ടംവരുത്തിയ സംഭവം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
കെ.എസ്. സുരേഷ്.
ആളൂര്‍: കൊമ്പടിഞ്ഞാമക്കലുള്ള താഴേക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബാങ്കിലെ വാതിലും കസേരയും നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. താഴെക്കാട് പറമ്പിറോഡില് കണക്കുംകടവ് വീട്ടില്‍ കുഴിരമേഷ് എന്നു വിളിക്കുന്ന കെ.എസ്. സുരേഷിനെ(44) യാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സുരേഷിന് ആളൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസും, അടിപിടി, വീട്ടില്‍ അതിക്രമിച്ച് കയറി ആക്രണം എന്നിങ്ങനെയുള്ള പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, സുരേന്ദ്രന്, എഎസ്ഐ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു