ഠാണ -ചന്തക്കുന്ന് ജംഗ്ഷന് വികസനം; മന്ത്രി ആര്. ബിന്ദുവിനെതിരെയുള്ള കള്ള പ്രചാരണം- സിപിഎം ഏരിയ കമ്മിറ്റി ധര്‍ണ്ണ നടത്തി

ഠാണ -ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിന് കാലതാമസം വരുത്തുവാന്‍ ശ്രമിക്കുകയും മന്ത്രി ആര്. ബിന്ദുവിനെതിരെ കള്ള പ്രചാരണം നടത്തുന്ന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രാജി വെയ്ക്കണമെന്നാവശ്യപെട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ജില്ല സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഠാണ -ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിന് കാലതാമസം വരുത്തുവാന്‍ ശ്രമിക്കുകയും മന്ത്രി ആര്. ബിന്ദുവിനെതിരെ കള്ള പ്രചാരണം നടത്തുന്ന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രാജി വെയ്ക്കണമെന്നാവശ്യപെട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ജില്ല സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ജില്ലക്കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ അധ്യക്ഷയായി. ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, പ്രഫ. കെ.യു. അരുണന്, ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ സ്വാഗതവും ഡോ. കെ.പി. ജോര്‍ജ് നന്ദിയും പറഞ്ഞു.