കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഒരുക്കി നഗരസഭ
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജൈവമാലിന്യ സംസ്കരണത്തിന് നഗരസഭ നിര്‍മിച്ച ഏറോബിക് കമ്പോസ്റ്റ് പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജൈവമാലിന്യ സംസ്കരണത്തിനു ശാശ്വത പരിഹാരവുമായി നഗരസഭ നിര്‍മിച്ച ഏറോബിക് കമ്പോസ്റ്റ് പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. ശാസ്ത്രീയമായി ജൈവമാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കി മാറ്റുന്ന സംവിധാനമാണ് ഏറോബിക് കമ്പോസ്റ്റ്. വിവിധ സ്ഥലങ്ങളില്‍ വളരെ വിജയകരമായി പോകുന്ന ഈ സംവിധാനം ഇരിങ്ങാലക്കുട നഗരസഭ കേന്ദ്ര പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന് (അര്‍ബന്‍) 2.0 യില്‍ ഉള്‍പ്പെടുത്തികൊണ്ട് അഞ്ച് ലക്ഷം രൂപ പദ്ധതി തുകയിലാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിര്‍മ്മിച്ചത്.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ അധ്യക്ഷയായിരുന്ന ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. സി.കെ. ഗോപി മുഖ്യാഥിതി ആയിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇമ്നാ പരിപാടിയില്‍ നന്ദി രേഖപ്പെടുത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ ജൈവമാലിന്യത്തിന് ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങളും അജൈവ പാഴ് വസ്തുക്കള്‍ ഹരിതകര്‍മ്മസേന വഴി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായാണ് കൂടുതലായി മാലിന്യം ഉല്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കി ഉല്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തുതന്നെ മാലിന്യം സംസ്കരിക്കുക എന്ന കേരള മോഡല്‍ നഗരസഭ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ വിവിധ സ്ഥലങ്ങളില്‍ (പോലീസ് സ്റ്റേഷന്, സിവില്‍ സ്റ്റേഷന്, വെറ്റിനറി ഹോസ്പിറ്റല്‍, സ്കൂളുകള്‍ തുടങ്ങിയവ) ഇത്തരം സംവിധാനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്