ബിജെപി മഹിളമോര്‍ച്ച പട്ടിണി സമരം നടത്തി

ബിജെപി തൃശൂര്‍ സൗത്ത് ജില്ല മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണി സമരം.
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബിജെപി തൃശൂര്‍ സൗത്ത് ജില്ല മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് അടുപ്പ് കൂട്ടി കഞ്ഞി വച്ച് പട്ടിണി സമരം നടത്തി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. സമ്പൂര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് വിനീത ടിങ്കു, ജില്ല സെക്രട്ടറിമാരായ പ്രഭ, അഡ്വ. ആശ രാമദാസ്, രശ്മി ബാബു എന്നിവര്‍ സംസാരിച്ചു. ആര്‍ച്ച അനിഷ്, കാര്‍ത്തിക സജയ്, സജിത അമ്പാടി, രജനി രാജേഷ്, ആഷിഷ ടി. രാജ്, ധന്യ ഷൈന്‍, അംബിളി ജയന്, മായ അജയന്, വിജയകുമാരി അനിലന്‍, റീന സുരേഷ്, സരിത സുഭാഷ്, ശിവകന്യ, സിന്ധു സതീഷ് എന്നിവര്‍ നേതൃത്വം നല്കി.