ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ കെട്ടിടം ഒരുങ്ങുന്നു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ ചാലക്കുടി റോഡിലേക്കുള്ള കവാടം പൊളിച്ച് വീതി കൂട്ടി നിര്‍മിക്കുന്നു.
തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലേക്കായി പുതിയ കവാടം നിര്‍മിക്കും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഒപി ബ്ലോക്ക് ഉള്‍പ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തൃശൂര്‍- കൊടുങ്ങല്ലൂര്‍ റോഡിലേക്കായി ആശുപത്രിയുടെ പുതിയ കവാടം നിര്‍മിക്കും. സംസ്ഥാനപാതയിലേക്കുള്ള പ്രധാന കവാടം നിര്‍മിക്കുന്നതിന് 50 ലക്ഷം മന്ത്രി ആര്. ബിന്ദു പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടി റോഡില്‍ നേരത്തെ ഉണ്ടായിരുന്ന കവാടം വീതികൂട്ടി പണിയുന്നതിനുള്ള പണികള്‍ ആരംഭിച്ചു. പൂതംകുളം- ചന്തക്കുന്ന് റോഡ് വീതി കൂട്ടി നിര്‍മിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍- കൊടുങ്ങല്ലൂര്‍ റോഡില്‍നിന്നിരുന്ന നഗരസഭ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു.
ഇവിടെയാണ് കവാടവും ഒപി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ കിഴക്കുഭാഗത്തേക്കുള്ള വഴിയുമടക്കം പുതുതായി നിര്‍മിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി എത്ര തുകവരുമെന്നതിന്റെ കണക്കെടുത്ത് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുമതി ലഭിച്ചാലുടന്‍ അതിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. പുതിയ കെട്ടിടത്തിലാണ് ഇപ്പോള്‍ ഒപി പ്രവര്‍ത്തിക്കുന്നത്.
രണ്ടുഘട്ടങ്ങളിലായി 19 കോടി ചെലവഴിച്ച് സംസ്ഥാന സര്‍ക്കാരിന്റെ മിഷന് 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3244 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അഞ്ചുനിലകളിലായിട്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. തറനിരപ്പിന് താഴെയുള്ള നിലയില്‍ റിസപ്ഷന്, സ്റ്റോര്‍, ഫാര്‍മസി, ലാബ്, എക്സ്റേ, സ്കാന്‍, ഇസിജി, കാഷ്വാലിറ്റി, മൈനര്‍ ഒടി, കുത്തിവെപ്പ്, ഫീല്‍ഡ് സ്റ്റാഫ്റൂം, പാര്‍ക്കിംഗ് എന്നിവയും തറനിരപ്പിലുള്ള നിലയില്‍ പതിനെട്ട് ഒപി മുറികള്‍, ഡ്യൂട്ടി റൂമുകള്‍, ഒന്നാംനിലയില്‍ ഓപ്പറേഷന് തിയറ്റര്‍, മെഡിക്കല്‍ ഐസിയു, സ്റ്റാഫ് റൂമുകള്‍, മുകളിലത്തെ നിലകളില്‍ വാര്‍ഡുകള്‍, ഐസിയു, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുമാണ് തയ്യാറാക്കിയിരിക്കുന്നത്.

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു