സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗം വാര്‍ഷിക അസോസിയേഷന് ദിനം ഉദ്ഘാടനം ചെയ്തു

സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗം വാര്‍ഷിക അസോസിയേഷന് ദിനം കാലിക്കട്ട് സര്‍വകലാശാല നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഇ.എസ്. ഷിബു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗം വാര്‍ഷിക അസോസിയേഷന് ദിനം ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാലിക്കട്ട് സര്‍വകലാശാല നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഇ.എസ്. ഷിബു നിര്‍വഹിച്ചു. നാനോടെക്നോളജിയുടെ പ്രയോഗികതലങ്ങളെക്കുറിച്ചും രസതന്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. രസതന്ത്രവിഭാഗം മേധാവി ഡോ. ബിബിത ജോസഫ്, അസോസിയേഷന് സെക്രട്ടറി സി.എസ്. നഫ്സിയ എന്നിവര്‍ സംസാരിച്ചു.