മതേതരത്വം സംരക്ഷിക്കപ്പെടുക തന്നെ വേണം- തോമസ് ഉണ്ണിയാടന്

ഛത്തീസ്ഗഡിലും ഒഡീഷയിലും കന്യാസ്ത്രീകളും വൈദികരും പീഡിക്കപ്പെട്ടതില് പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സംഘചിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ: തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന മതേതരത്വം നമ്മുടെ രാജ്യത്ത് സംരക്ഷിക്കപ്പെടുക തന്നെ വേണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ: തോമസ് ഉണ്ണിയാടന്. നിരവധി മതങ്ങള്‍ ഉള്ളതിനാലാണ് മത സ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയില്‍ പ്രത്യേക വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണിയാടന് പറഞ്ഞു. ഛത്തീസ്ഗസില് മതത്തിന്റെ പേരില്‍ കന്യാസ്ത്രീകള്‍ പീഡിക്കപ്പെട്ടതിന് പിന്നാലെ ഒഡീഷയിലും കന്യാസ്ത്രീകളും വൈദികരും പീഡിക്കപ്പെട്ടതില് പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരിപ്പാലത്ത് നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടന്.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്ജ്, ജോമോന് ജോണ്സന് ചേലേക്കാട്ടുപറമ്പില്‍, വിനോദ് ചേലൂക്കാരന്‍, വത്സ ആന്റു മാളിയേക്കല്‍, സിജോയിന്‍ ജോസഫ് ചക്കാലമറ്റത്ത്, ജയന് പനോക്കില്‍, സുരേഷ് പനോക്കില്‍, സുരേഷ് പാറപ്പുറത്ത്, റാഫി എരുമക്കാട്ടുപറമ്പില്‍, അനിത പനോക്കില്‍, സി.കെ. ജോസഫ്, ജോളി ഡിക്രൂസ്, ധനലക്ഷ്മി വിനോദ്, സോണിയ ആന്സിലിന്, ജാന്‍സി കടങ്ങോട്ട്, ആന്റണി ചേലേക്കാട്ടുപറമ്പില്‍, സി.എ തോമസ്സ് എന്നിവര്‍ പ്രസംഗിച്ചു