ലൗ ജിഹാദിന് ഇരയായി ജീവിതം അവസാനിപ്പിച്ച സോനയ്ക്ക് നീതി ഉറപ്പാക്കുക; ബിജെപി തൃശൂര്‍ സൗത്ത് ജില്ല മഹിളാമോര്‍ച്ച
കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി ജീവിതം അവസാനിപ്പിച്ച സോനയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പട്ട് ബിജെപി തൃശൂര്‍ സൗത്ത് ജില്ല മഹിളാമോര്‍ച്ചയുടെ പ്രതിഷേധം ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ സെക്രട്ടറി രിമ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി ജീവിതം അവസാനിപ്പിച്ച സോനയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃശൂര്‍ സൗത്ത് ജില്ല മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡ് പരിസരത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ സെക്രട്ടറി രിമ പ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്കുമാര്‍, കാര്‍ത്തിക സജയ്, നേതാക്കളായ സരിത വിനോദ്, മായ അജയന്, സരിത സുഭാഷ്, വിജയകുമാരി അനിലന്‍, പ്രിയ അനില്‍, ലീന ഗിരീഷ്, ലാംബി റാഫേല്‍, വത്സല നന്ദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു