കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ യുവജനങ്ങളിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കാന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം- മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളില്‍ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദര്‍ശന സംവിധാനങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ യുവജനങ്ങളിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കാന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളില്‍ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദര്‍ശന സംവിധാനങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതത്തിന് ദിശാബോധം പകരാനും അനുഭവലോകത്തെ വിപുലീകരിക്കാനും ഇത്തരം ചലച്ചിത്രകാഴ്ചകള്‍ സഹായകരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൊസൈറ്റി പ്രസിഡന്റ് മനീഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് സിജി പ്രദീപ് മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി പി.കെ. ഭരതന് മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗം എം.ആര്. സനോജ്, റോട്ടറി ക്ലബ് പ്രസിഡന്റ് പ്രഫ എം.എ. ജോണ്‍, സെക്രട്ടറി കെ.കെ. അബ്ദുല്‍ഹക്കീം തുടങ്ങിയവര്‍ സംസാരിച്ചു

2025 പരിശുദ്ധ മറിയത്തിന്റെ വേഷധാരികള്‍; ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രമെഴുതി
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം
ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഭിന്നശേഷി കുട്ടികളുടെ സംഗമം
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം