ഇരിങ്ങാലുട ബാര്‍ അസോസിയേഷന് ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലുട ബാര്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട അഡീ. ജില്ലാ ജഡ്ജി എന്‍. വിനോദ് കുമാര്‍ നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച ഓണാഘോഷം ഇരിങ്ങാലക്കുട അഡീ. ജില്ലാ ജഡ്ജി എന്‍. വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വി.എസ്. ലിയോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഹോബി ജോളി, പോക്സോ കോടതി ജഡ്ജി വിവിജ സേതു മോഹന്‍, സബ് ജഡ്ജി പി.കെ. രമ, പ്രിന്‍സിപ്പല്‍ മുന്‍സിഫ് ആന്‍ഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (നമ്പര്‍:3) എല്‍ദോസ് മാത്യു, സീനിയര്‍ അഭിഭാഷകന് അഡ്വ. പി. മധുസൂദന മേനോന്, ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോജി ആന്റണി, ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. കെ.ജെ. ജോണ്സന്, എം.പി. ജയരാജ് തുടര്‍ന്ന് ഓണ സദ്യക്ക് ശേഷം പുലിക്കളി, ചെണ്ടമേളം, വടം വലി മത്സരം, കസേര ഓട്ടം, ശ്രീമാന്‍- ശ്രീമതി എത്നിക്ക് വെയര്‍ ഷോ, പൂക്കള മത്സരം, തിരുവാതിരകളി, നാടന്‍ പാട്ട്, ഓണ നൃത്തങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു.