രജതജൂബിലി നിറവില്‍ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്കൂള്‍
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെവിളംബരമായി രാസലഹരിക്കെതിരെ സംഘടിപ്പിച്ച വാക്കത്തണ്‍.
ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി ലഹരിക്കെതിരെ വാക്കത്തണ്‍
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി രാസലഹരിക്കെതിരെ വാക്കത്തണ്‍ സംഘടിപ്പിച്ചു. പിന്നിട്ട 25 വര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് ജൂബിലി പതാകയുമേന്തി 25 ബുള്ളറ്റുകള്‍, തൊട്ടുപിറകെ സ്കൈറ്റിങ്ങ് കുട്ടികളും അകമ്പടിയായി. സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ അങ്കണത്തില്‍ വച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ അമേരിക്കന്‍ പോലീസ് ഓഫീസര്‍ തോമസ് ഫ്രാങ്ക്ളിന് റോക്കിന് പതാക കൈമാറി വാക്കത്തണ്‍ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമ താരം ക്ലയര്‍ സി.ജോണ്‍ മുഖ്യാതിഥി ആയിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക്ക് പി അധ്യക്ഷത വഹിച്ച യോഗത്തില്‍ പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, ഫൈനാന്‍സ് കമ്മിറ്റി ചെയര്മാന് ആന്റണി ജോണ്‍ കണ്ടംകുളത്തി, കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷന്, മുനിസിപ്പല്‍ മൈതാനം പ്രൊവിഡന്‍സ് ഹൗസ്, ഠാണാ ജംഗ്ഷന് ചുറ്റി സ്കൂളില്‍ തിരിച്ചെത്തി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍, സ്കൂള്‍ ലീഡര്‍ ക്രിസ്റ്റഫര്‍, സ്റ്റാഫ് സെക്രട്ടറി ജിംസണ് ജോര്‍ജ്, ഫസ്റ്റ് അസിസ്റ്റന്റ് എം.ജെ. ഷീജ, പാര്‍വതി ടീച്ചര്‍, മായ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ സര്‍വീസ് സ്കിം വിദ്യാര്‍ഥികളുടെ തുടി എന്ന ഫ്ലാഷ് മോബും ഉണ്ടായിരുന്നു. പ്രശസ്ത ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ജെനില്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വാം അപ് പരിശീലനവും ഉണ്ടായിരുന്നു. കത്തീഡ്രല്‍ ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ്, അഡ്വ. എം.എം. ഷാജന്, സ്റ്റാഫ് ഗെയിംസ് വിന്നര്‍ ഇ.എച്ച്. അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്കി.


ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു