യുവജന വര്‍ഷം; സ്പെരാന്‍സ 2.0 മ്യൂസിക്കല്‍ റിട്രീറ്റ് സംഘടിപ്പിച്ചു
യുവജന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ സംഘടിപ്പിച്ച സ്പെരാന്‍സ 2.0 മ്യൂസിക്കല്‍ റിട്രീറ്റില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ യുവജനങ്ങളൊടൊപ്പം.
ഇരിങ്ങാലക്കുട: യുവജന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയിലെ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തില്‍ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്പെരാന്‍സ 2.0 മ്യൂസിക്കല്‍ റിട്രീറ്റ് സംഘടിപ്പിച്ചു. സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ നടന്ന റിട്രീറ്റ് രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. യൂറോപ്പിലെ യൂത്ത് ഡയറക്ടറും ലോകം മുഴുവന്‍ നെഞ്ചിലേറ്റിയ അനേകം ജനപ്രിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവുമായ ഫാ. ബിനോജ് മുളവരിക്കല്‍ മ്യൂസിക്കല്‍ റിട്രീറ്റിന് നേതൃത്വം നല്കി. കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത് എന്നീ യുവജവന സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച റിട്രീറ്റില്‍ രൂപതയിലെ 141 ഇടവകകളില്‍ നിന്നും 400 ഓളം യുവജനങ്ങള്‍ പങ്കെടുത്തു.
മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വിന്‍സണ്‍ ഈരത്തറ എന്നിവര്‍ സമാപന സന്ദേശം നല്കി. സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ ചുങ്കത്ത്, യുവജന വര്‍ഷത്തിന്റെ ഡയറക്ടറും സിഎല്‍സി ഡയറക്ടറുമായ ഫാ. ജോഷി കല്ലേലി, കെസിവൈഎം ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. ജോയല്‍ ചെറുവത്തൂര്‍, യുവജന വര്‍ഷ കോര്‍ഡിനേറ്റര്‍ ആല്വിന് ആന്റോ, കോര്‍ഡിനേറ്റര്‍ റോബിന് ഫ്രാന്‍സിസ്, അസോ. കോര്‍ഡിനേറ്റര്‍ ക്രിസ്റ്റീന ജോസഫ്, കെസിവൈഎം ചെയര്മാന് ഫ്ലെറ്റിന് ഫ്രാന്‍സിസ്, സിഎല്‍സി പ്രസിഡന്റ് ആന്റണി റെജിന്‍, ജീസസ് യൂത്ത് കോര്‍ഡിനേറ്റര്‍ ജെറിന് ജോണി, ക്യാപ്റ്റന്‍ അലക്സ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു