കര്‍ഷകജ്യോതി പുരസ്കാര ജേതാവിന്റെ ചെണ്ടുമല്ലിപ്പൂക്കള്‍ വിപണിയിലേക്ക്

കര്‍ഷക ജ്യോതി പുരസ്കാര ജേതാവ് നടുവത്ര മിഥുന് പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ ചെണ്ടുമല്ലി കൃഷി.
ഇരിങ്ങാലക്കുട: രണ്ടേക്കറില്‍ യുവ കര്ഷകന് മിഥുന് നട്ടുവളര്‍ത്തിയ രണ്ടിനം ചെണ്ടുമല്ലി പൂക്കള്‍ ഓണവിപണിയിലെത്തി. നടുവത്ര വീട്ടില്‍ മിഥുന് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ജ്യോതി പുരസ്കാര ജേതാവാണ്. പാട്ടത്തിനെടുത്ത രണ്ടേക്കര്‍ ഭൂമിയിലാണ് മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലി പൂക്കള്‍ കൃഷി നടത്തുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്ന് എത്തിച്ച ഹൈബ്രിഡ് തൈകളാണ് വളര്‍ത്തിയത്. കൃഷിഭവന്റെ സഹകരണത്തോടെ ചെയ്യുന്നത്. ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും വിപണിയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സെബി സന്നിഹിതനായിരുന്നു. അമ്മ ചന്ദ്രികയും മിഥുന് പിന്തുണയായി കൂടെയുണ്ട്.
