സെന്റ് ജോസഫ്സ് കോളജില് ഇന്റഗ്രേറ്റഡ് ബയോളജി അസോസിയേഷന് ഉദ്ഘാടനം ചെയ്തു

സെന്റ് ജോസഫ്സ് കോളജില് ഇന്റഗ്രേറ്റഡ് ബയോളജി അസോസിയേഷന് തൃശൂര് എഎസ്ഐ അപര്ണ ലവകുമാര് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില് ഇന്റഗ്രേറ്റഡ് ബയോളജി അസോസിയേഷന് തൃശൂര് എഎസ്ഐ അപര്ണ ലവകുമാര് ഉദ്ഘാടനം ചെയ്തു. തൃശൂര് സെന്റ് തോമസ് കോളജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രഫസര് ഡോ. വിമല ജോണ് ജീവശാസ്ത്രത്തിലെ നിലവിലെ പ്രവണതകള് എന്ന വിഷയത്തോടാനുബന്ധിച്ചു പ്രത്യേക ക്ലാസ് നടത്തി. പ്രിന്സിപ്പല് സിസ്റ്റര് ഡോ. ബ്ലെസി, ഐക്യുഎസി കോ ഓര്ഡിനേറ്റര് ഡോ. ടി.വി. ബിനു, ഡിപ്പാര്ട്ട്മെന്റ് മേധാവി ആന് ആന്റണി, ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്ട്ട്മെന്റിലെ അധ്യാപകരായ എം. സുജിത, ഡോ. വില്സി, ഡോ. റ്റാന്സിയ റോസലിന്, ഡോ. വി.ടി. അഞ്ചു, അഞ്ജിത ശശിധരന്, അസോസിയേഷന് സെക്രട്ടറി മാളവിക ബിജു, മുന് അസോസിയേഷന് സെക്രട്ടറി ഏയ്ഞ്ചല് എന്.ജെ. മരിയ എന്നിവര് സംസാരിച്ചു.