ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ഇടവകയില് പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിന് കൊടികയറി
ഔര് ലേഡി ഓഫ് ഡോളേഴ്സ് ചര്ച്ച് ഇരിങ്ങാലക്കുട വെസ്റ്റ് ഇടവകയില് പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിന് ഇടവക വികാരി ഫാ. ഫ്രാന്സീസ് കൊടിയന് കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: ഔര് ലേഡി ഓഫ് ഡോളേഴ്സ് ചര്ച്ച് ഇരിങ്ങാലക്കുട വെസ്റ്റ് ഇടവകയില് മധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റവും ദീപാലങ്കാരം സ്വിച്ച്ഓണ് കര്മവും ഇടവക വികാരി ഫാ. ഫ്രാന്സീസ് കൊടിയന് നിര്വഹിച്ചു. ഇടവകയിലെ 250 തോളം മരിയഭക്തരാണ് നൊവേന തിരുനാള് ഏറ്റെടുത്ത് കഴിക്കുന്നത്. നാളെ വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കല്, ദിവ്യബലി, നേര്ച്ച വെഞ്ചരിപ്പ് എന്നിവയ്ക്ക് സാന്ജോ സദന് ഡയറക്ടര് ഫാ. വര്ഗീസ് കോന്തുരുത്തി മുഖ്യകാര്മികനായിരിക്കും.
തിരുനാള്ദിനമായ 21ന് രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന തിരുനാള് ദിവ്യബലിക്ക് ക്രൈസ്റ്റ് കോളജ് മാനേജര് ഫാ. ജോണ് പാലിയേക്കര സിഎംഐ മുഖ്യകാര്മികത്വം വഹിക്കും. വെള്ളാങ്കല്ലൂര് പള്ളി വികാരി ഫാ. ഷെറന്സ് ഇളംതുരുത്തി സന്ദേശം നല്കും. തുടര്ന്ന് തിരുനാള് പ്രദക്ഷിണം. 22ന് രാവിലെ ഏഴിന് പൂര്വികരുടെ ഓര്മദിനത്തില് മരിച്ചവര്ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരിയില് പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.
28ന് എട്ടാമിടതിരുനാള് ആഘോഷിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഫ്രാന്സീസ് കൊടിയന്, കൈക്കാരന്മാരായ കൂനമ്മാവ് ജേക്കബ് സുനില്, ആറ്റപറമ്പില് തോമസ് സാംസന്, മാളിയേക്കല് വര്ഗീസ് വിനോയ്, തിരുനാള് പ്രസുദേന്തി കോറോത്തുപറമ്പില് ജോസ് ജിതിന്, ജാസ്മിന്, ജനറല് കണ്വീനര് ചക്കാലക്കല് അന്തോണി ഷാജു, ജോയിന്റ് കണ്വീനര് എലുവത്തിങ്കല് പൗലോസ് ലിജോ എന്നിവരുടെ നേതൃത്വത്തില് വിപുലമായ കമ്മിറ്റിയാണ് പ്രവര്ത്തിച്ചുവരുന്നത്.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്ത്തന വര്ഷ ലോഗോ പ്രകാശനം
കരുവന്നൂര് സെന്റ് ജോസഫ്സ് സ്കൂളില് ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില് വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്