ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജ്് എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിലെ ലയണ്‍സ് ബ്ലഡ് ബാങ്കില്‍ വച്ച് നടന്ന ചടങ്ങില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരും ലയണ്‍സ് ക്ലബ് അംഗങ്ങളും രക്തം ദാനം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. മനോജ് ഐബന് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു. പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ മാനേജര്‍ ആന്‍ജോ ജോസ് ആമുഖപ്രഭാഷണം നടത്തി. എന്െസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് നയിച്ചു. സെക്രട്ടറി ഗോപിനാഥ് ടി. മേനോന് ആശംസയും ട്രഷറര്‍ സുധീര്‍ ബാബു നന്ദിയും പറഞ്ഞു.