പൂമംഗലം പഞ്ചായത്തില്‍ പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ് ടോപും പഠനോപകരണങ്ങളും വിതരണം ചെയ്തു

പൂമംഗലം പഞ്ചായത്തില്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ലാപ് ടോപിന്റെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ലാപ് ടോപിന്റെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം വടക്കുംകര യുപി സ്കൂളില്‍ വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് നിര്‍വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിയുടെ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ പി.എസ്. ഷൈനി, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പൂമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീന ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ് എന്നിവര്‍ സംസാരിച്ചു. ജിയുപിഎസ് വടക്കുംകര സ്കൂള്‍ പിടിഎ പ്രസിഡന്റ് എം.എ. രാധകൃഷ്ണന്, മദര്‍ പിടിഎ പ്രസിഡന്റ് ധന്യ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.