ന്യൂസ് പേപ്പറും കപ്പലണ്ടിയും സോപ്പും വിറ്റു സ്വരൂപിച്ച പണം പ്രതിക്ഷ ഭവനിലേക്ക് കസേരകള്‍ വാങ്ങി നല്കി
സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നാഷണല്‍ സര്‍വിസ് സ്കിമിന്റെ നേതൃത്വത്തില്‍ നടത്തിയ സ്നേഹസ്പര്‍ശം പദ്ധതി പ്രതീക്ഷ ഭവനില്‍ വച്ച് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ന്യൂസ് പേപ്പറും കപ്പലണ്ടിയും സോപ്പും വിറ്റു സ്വരൂപിച്ച പണം പ്രതിക്ഷ ഭവനിലേക്ക് കസേരകള്‍ വാങ്ങി നല്കി. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഇത് നടത്തിയത്. രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ സ്നേഹസ്പര്‍ശം പദ്ധതി പ്രതീക്ഷ ഭവനില്‍ വച്ച് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ട്രസ്റ്റി തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരന്‍, പ്രതീക്ഷ ഭവന് മദര്‍ സിസ്റ്റര്‍ സീമ പോള്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ്, രജത ജൂബിലി പ്രോഗ്രാം കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, ഫൈനാന്‍സ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ജൂബി, പാര്‍വതി, എന്‍എസ്എസ് ഭാരവാഹികളായ മീനാക്ഷി മനോജ് എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍