കരുവന്നൂര്‍ സഹകരണ ബാങ്ക്; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി
കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതിക്കെതിരെയും ഇഡി കണ്ടുകെട്ടിയ സ്വത്ത് വഹകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ സഹകരണ ബ്രാഞ്ച് മാപ്രാണം ബ്രാഞ്ചിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതിക്കെതിരെയും കൊള്ളക്കെതിരെയും, ഇഡി കണ്ടുകെട്ടിയ സ്വത്ത് വഹകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ സഹകരണ ബ്രാഞ്ച് മാപ്രാണം ബ്രാഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ഇരിങ്ങാലക്കുട മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, മണ്ഡലം സെക്രട്ടറി ഷാജുട്ടന്‍, ഏരിയ ജനറല്‍ സെക്രട്ടറി സൂരജ് നമ്പ്യങ്കാവ് എന്നിവര്‍ സംസാരിച്ചു. ജില്ലാ, മണ്ഡലം, ഏരിയ മോര്‍ച്ച നേതാക്കളായ സിന്ധു സതീഷ്, ശ്യാംജി മാടത്തിങ്കല്‍, സത്യന്‍ദേവ്, വത്സല നന്ദന്, ലാമ്പി റാഫേല്‍, ചന്ദ്രന് അമ്പാട്ട്, ജോജന്‍ കൊല്ലാട്ടില്‍, മായ അജയന്, സന്തോഷ് കാര്യാടന്‍, സതീഷ് മാഷ്, സന്തോഷ് കൊഞ്ചാത്ത്, ലിജോ, വിജയകുമാരി അനില്‍, സരിത സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍