കൂടല്‍മാണിക്യം കുട്ടന്‍കുളം നവീകരണം ഉയര്‍ന്ന ടെണ്ടര്‍ നിരക്കിന് അനുമതിതേടി പിഡബ്ല്യുഡി
കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയിലുള്ള കുട്ടന്‍കുളം കാടുകയറി പൂപ്പല്‍ നിറഞ്ഞ നിലയില്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയിലുള്ള കുട്ടന്‍കുളം നവീകരണത്തിനുള്ള 4.85 കോടിയുടെ ഉയര്‍ന്ന ടെന്‍ഡര്‍ നിരക്കിന് അനുമതിതേടി പൊതുമരാമത്ത് കെട്ടിടവിഭാഗം. നവീകരണത്തിനായി ലഭിച്ച ടെന്‍ഡറില്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കിനേക്കാളും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് അനുമതിതേടി പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് ടെണ്ടര്‍ സമര്‍പ്പിച്ചത്. നവീകരണത്തിന്റെ മുന്നോടിയായി കുളത്തിന് ചുറ്റുപാടുമുള്ള ഭാഗത്തും കുളത്തിലും മണ്ണുപരിശോധന പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന് ചീഫ് എന്‍ജിനീയര്‍ സാങ്കേതിക അനുമതി നല്‍കിയിരുന്നു.
തുടര്‍ന്ന് പണികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരുന്നതിനേക്കാളും ഉയര്‍ന്ന നിരക്കില്‍ ടെണ്ടര്‍ സമര്‍പ്പിച്ചത്. ഈ ടെണ്ടറിന് അനുമതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ കൈകൊള്ളുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കുട്ടന്‍കുളത്തിന്റെ ഇടിഞ്ഞുവീണ തെക്കേമതില്‍ അടക്കം നാലരികിലും മതില്‍കെട്ടി കുളം വൃത്തിയാക്കി നവീകരിക്കാനാണ് പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച നാലുകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ വിദഗ്ധരാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍