മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ 16 വയസുകാരനെ ആക്രമിച്ചു; രണ്ട് പേര് പിടിയില്‍

ഉജ്വല്‍, അദ്വൈദ്.
ആളൂര്‍: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ 16 വയസുകാരനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. മൂന്ന് വധശ്രമ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ നെല്ലായി ആലത്തൂര്‍ പേരാട്ട് വീട്ടില്‍ ഉജ്വല്‍(25), മുരിയാട് ദേശത്ത് കുഴിമടത്തില്‍ വീട്ടില്‍ അദ്വൈദ് (19) എന്നിവരെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം മുരിയാട് സ്വദേശിയായ 16 വയസ്സ് കാരനെ മുന്‍ വൈരാഗ്യത്തില്‍ പൂവശ്ശേരി അമ്പലത്തിനടുത്തുള്ള റോഡില്‍ കാറില്‍ എത്തി തടഞ്ഞ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഉജ്വലിന് കൊടകര , ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമകേസുകളും അടിപിടികേസും കഞ്ചാവ് ഉപയോഗിച്ച കേസും അടക്കം 10 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 2024 ല്‍ കാപ്പ പ്രകാരം ആറ് മാസത്തേക്ക് നാടു കടത്തല്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ ജോര്‍ജ്ജ്, പ്രസന്നകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനന്ദ്, സമീഷ്, സിവില്‍ പോലീസ് ഓഫീസ!ര്‍മാരായ ജിജേഷ്, ശ്രീജിത്ത്, ആഷിക്ക്, അരുണ്‍, വിശാഖ് , സിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.