അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഫോസ്റ്റാക്ക് ക്ലാസ്സ് നടത്തി അതിഥി കാര്‍ഡ് വിതരണം ചെയ്തു

ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ ആഭിമുഖ്യത്തില്അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.ആര്. രാജി ഫോസ്റ്റാക്ക് ക്ലാസ്സ് നയിക്കുന്നു.
ഇരിങ്ങാലക്കുട: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഫോസ്റ്റാക്ക് ക്ലാസ്സ് നടത്തി അതിഥി കാര്‍ഡ് വിതരണം ചെയ്തു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.ആര്. രാജി നേതൃത്വം നല്കി. ഹോട്ടല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഫോസ്റ്റിക്ക് ക്ലാസില്‍ പങ്കെടുപ്പിച്ച് ബോധവത്ക്കരണം നടത്തി. ഹിന്ദിയില്‍ സംഘടിപ്പിച്ച ക്ലാസില്‍ ഹോസ്റ്റിക് ട്രെയിനര്‍ ജിഷ ക്ലാസ് നയിച്ചു. ഓരോ ഹോട്ടലുകളിലും ഹോസ്റ്റിക് സര്‍ട്ടിഫിക്കറ്റുള്ളവര്‍ ജോലിക്കുണ്ടായിരിക്കണമെന്ന നിബന്ധന ഉള്ളതിനാല്‍ തന്നെ വലിയ പങ്കാളിത്തമാണ് പരിപാടിക്കുണ്ടായിരുന്നത്.
ഇരിങ്ങാലക്കുട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സീതലക്ഷ്മിയുടെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അതിഥി പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്ത് അതിഥി കാര്‍ഡ് നല്‍കിയും കേരള ഷോപ്പസ് ആന്‍ഡ് കമേഴ്സ്യല്‍ നിയമപ്രകാരം സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റട്രേഷന് ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുകയും ചെയ്തു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സീതലക്ഷ്മി, ജീവക്കാരായ കെ.എസ്. സന്ധ്യ, സി.എം. ഷബിത എന്നിവര്‍ നേതൃത്വം നല്കി. ഹോട്ടല്‍ ആന്‍ഡ് റസ്ന്റോറന്ഡ് ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് നന്ദന് പൊയ്യാറ, വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട പ്രസിഡന്റ് കെ. ഷാജു എന്നിവര്‍ സംസാരിച്ചു.