കാറളം സ്കൂളില്‍ പ്രത്യാശ ഓറിയന്റേഷന്‍ ക്യാമ്പ്
കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയേഴ്സിനുള്ള പ്രത്യാശ ഒറിയന്റേഷന്‍ ക്യാമ്പിന്റെ ഭാഗമായി കാറളം പഞ്ചായത്തിനു കീഴിലുള്ള കുട്ടികളുടെ പാര്‍ക്ക് വൃത്തിയാക്കുന്നു.
കാറളം: കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയേഴ്സിനുള്ള പ്രത്യാശ ഒറിയന്റേഷന്‍ ക്യാമ്പ് പഞ്ചായത്തംഗം ടി.എസ്. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ എന്‍എസ്എസ് റിസോഴ്സ് പേഴ്സണ്‍ സീന സെബാസ്റ്റ്യന്‍ കുട്ടികള്‍ക്ക് ലൈഫ് സ്കില്‍ ട്രെയിനിംഗ് നല്കി. കാറളം പഞ്ചായത്തിനു കീഴിലുള്ള കുട്ടികളുടെ പാര്‍ക്ക് വൃത്തിയാക്കുകയും ആത്മകം പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്നതിനായുള്ള ഫണ്ടിനായി പ്ലാസ്റ്റിക്, ചിരട്ട, ന്യൂസ് പേപ്പര്‍ മുതലായവ ശേഖരിക്കുകയും ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.പി. മായാദേവി, അധ്യാപകരായ ടി.എസ്. സിന്ധു, എന്‍.ജി. ശ്രീജ തുടങ്ങിയവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.


ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു