ഭിന്നശേഷി കുട്ടികളുടെ ദന്ത സുരക്ഷ ഉറപ്പാക്കാന്‍ നിപ്മറില്‍ ശില്പശാല

ഭിന്നശേഷി കുട്ടികളുടെ ദന്ത സുരക്ഷ ഉറപ്പാക്കാന്‍ ദന്ത ഡോക്ടര്‍മാരെ സാങ്കേതിമായി പരിശീലിപ്പിക്കാന്‍ നിപ്മറില്‍ നടന്ന ശില്പശാല.
ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ ദന്ത സുരക്ഷ ഉറപ്പാക്കാന്‍ ദന്ത ഡോക്ടര്‍മാരെ സാങ്കേതിമായി പരിശീലിപ്പിക്കാന്‍ നിപ്മറില്‍ ശില്പശാല നടത്തി. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല വിദ്യാര്‍ഥികാര്യ ഡീന്‍ ഡോ. ആര്. ആശിഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. ജയപ്രകാശ്, നിപ്മര്‍ പ്രിന്‍സിപ്പല്‍ അന്ന ഡാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂര്‍ ഡെന്റല്‍ കോളജിലെ ഡോ. വി.എം. ഇക്ബാല്‍, ശിശുരോഗവിദഗ്ധ, ഡോ. എസ്. കീര്‍ത്തി, പീഡോഡോണ്റ്റിക്സ് ഡോ. രഞ്ജു രാജ്, ഡോ. ചിത്ര ബോസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ കോളജുകളില്‍ നിന്നായി 50 ഓളം ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഭിന്ന ശേഷിക്കാര്‍ക്കായുള്ള ദന്ത പരിചരണം സംബന്ധിച്ച് ഇത്തരം ഒരു പരിശീലനപരിപാടി സംസ്ഥാനത്ത് ആദ്യമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ദന്ത പരിപാലനത്തിനായി നിപ്മറില്‍ സ്പെഷ്യല്‍ ഡെന്റല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.