മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്കൂളില്‍ കായികോപകരണങ്ങള്‍ വിതരണം ചെയ്തു

മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്കൂളിന് വാങ്ങിയ കായികോപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
മാപ്രാണം: മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്കൂളിന് വാങ്ങിയ കായികോപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. മുന്‍ ഫുട്ബോള്‍ പ്ലെയര്‍ സന്തോഷ് വിശിഷ്ടാതിഥിയായിരുന്നു. പ്രധാനധ്യാപിക ഇ.ടി. ഷെല്‍ബി, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി പി.ബി. സത്യന്, പിടിഎ പ്രസിഡന്റ് സനീഷ് നടയില്‍, പിടിഎ എക്സിക്യൂട്ടീവ് അംഗം മഹാദേവന് എന്നിവര്‍ സംസാരിച്ചു.