ജില്ലാ ക്ഷീര സംഗമത്തിന് ക്ഷീരതരംഗം സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി
ജില്ലാ ക്ഷീര സംഗമത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ക്ഷീരതരംഗം സാംസ്കാരിക ഘോഷയാത്ര വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജില്ലാ ക്ഷീര സംഗമം ക്ഷീരതരംഗം സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് പതാക ഉയര്‍ത്തി. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന അനില്‍കുമാര്‍, വെള്ളാങ്കല്ലൂര്‍ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ടി.എ. ഹുസൈന് എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 10 ന് നടക്കുന്ന ക്ഷീരപഥം ഡയറി എക്സ്പോ വി.ആര് സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷീര സമൃദി സെമിനാര്‍ പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്യും. പുത്തന്‍ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിദ്യാധരന് അധ്യക്ഷത വഹിക്കും. പാലുല്പന്ന നിര്‍മാണ പരിശീലന പരിപാടി ക്ഷീര രുചി ചടങ്ങ് പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യും. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിക്കും.
ഇന്ന് ഉച്ചക്ക് രണ്ടിന് ക്ഷീര സംഘം ജീവനക്കാര്‍ക്കുള്ള ഡയറി ക്വിസ് ക്ഷീര ജ്വാല പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് ഉദ്ഘാടനം ചെയ്യും. പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പ്രേമവല്സണ് അധ്യക്ഷത വഹിക്കും. 3.30 ന് നടക്കുന്ന ക്ഷീര കര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവക്കല്‍ ക്ഷീര ധ്വനി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജെന്‍സി ബിജു അധ്യക്ഷ വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സായാഹ്നം പാല് നിറവ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്യും.


തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
വീട്ടിലെ ലൈബ്രറിയില്‍ ക്ലാസിക്കല്‍ സംഗീത പഠന ക്ലാസ് ആരംഭിച്ചു