കാറളം വില്ലേജ് ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം നിര്‍വഹിച്ചു

കാറളം വില്ലേജ് ഡിജിറ്റല്‍ സര്‍വേ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കുന്നു.
കാറളം: വില്ലേജ് ഡിജിറ്റല്‍ സര്‍വേ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് എന്നിവര്‍ മുഖ്യാതിഥികളായി. തൃശൂര്‍ സര്‍വേ മാപ്പിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി. ഗംഗാധരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്തംഗം ഷീല അജയ്ഘോഷ്, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ മണിക്കുട്ടന് എന്നിവര്‍ സംസാരിച്ചു.