പോരൂ, പൊതുമ്പുചിറയോരത്തേക്ക്
പുല്ലൂര്‍ പൊതുമ്പുചിറയോരം.
മുരിയാട് പൊതുമ്പുചിറയോരം ഡെസ്റ്റിനേഷന്‍ ടൂറിസം യാഥാര്‍ഥ്യമായ്..
പുല്ലൂര്‍: സംസ്ഥാന ടൂറിസം ഭൂപടത്തിലേക്ക് മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറയും. ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം പദ്ധതിയാണ് മുരിയാട് പഞ്ചായത്തിന്റെ പുല്ലൂര്‍ പൊതുമ്പുചിറയോരം ടൂറിസം പദ്ധതി. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലൊന്നാണ് മുരിയാട്.
ആദ്യ ഘട്ടത്തില്‍ വ്യൂപോയിന്റ് കം ഹാപ്പിനസ് പാര്‍ക്ക്, ലൈറ്റിംഗ്, കനോപ്പി, ക്യാമറ, ടൈലിംഗ്, ടേക്ക് എ ബ്രേക്ക്, സെല്‍ഫി പോയിന്റ്, വാക് വേ എന്നിവയും രണ്ടാംഘട്ടത്തില്‍ ഫൗണ്ടന്, ഓപ്പണ്‍ ജിം എന്നിവയും പ്രതീക്ഷിച്ച സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കിയാണ് സമര്‍പ്പിച്ചത്.
മൂന്നാംഘട്ടത്തില്‍ ബോട്ടിംഗ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഐസ്ക്രീം കോര്‍ണര്‍ എന്നിവ നടപ്പാക്കും. 2022- 23-ല്‍ സാങ്കേതികാനുമതി ലഭിച്ച പദ്ധതിക്ക് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ടൂറിസം വകുപ്പിന്റെ 50 ലക്ഷം, എംഎല്‍എ ഫണ്ട് 25 ലക്ഷം, പഞ്ചായത്തിന്റെ 21 ലക്ഷം എന്നിങ്ങനെ 96 ലക്ഷം രൂപ ചെലവഴിച്ച് മൂന്നുഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കിയത്.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു