ഡോ. കെ.ജെ. വര്‍ഗീസിന് ശ്രീലങ്കന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

ഡോ. കെ.ജെ. വര്‍ഗീസ്.
ഇരിങ്ങാലക്കുട: ശ്രീലങ്കയിലെ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പലും ഇന്റര്‍നാഷണല്‍ ഡീനുമായ ഡോ. കെ.ജെ. വര്‍ഗീസിനു ക്ഷണം. ഒക്ടോബര്‍ നാല് മുതല്‍ 13 വരെ ജാഫ്ന യൂണിവേഴ്സിറ്റി, കെഐയു യൂണിവേഴ്സിറ്റി ബട്ടര്മുള്ള, കൊളംബോ എന്നീ യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കുക, മുന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആയിരുന്ന സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററില്‍ ശില്പശാല നയിക്കുക, യൂണിവേഴ്സിറ്റി കളിലെ അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളുമായി സംവദിക്കുക എന്നിവയാണ് മുഖ്യ പരിപാടികള്‍. സന്ദര്‍ശനവേളയില്‍ ശ്രീലങ്കന്‍ യൂണിവേഴ്സിറ്റികളും ക്രൈസ്റ്റ് കോളജുമായി അന്താരഷ്ട്ര സഹകരണത്തിനായുളള ധാരാണ പത്രങ്ങളില്‍ ഡോ. വര്‍ഗീസ് ഒപ്പുവക്കും. സാങ്കേതിക അറിവുകളുടെ വിനിമയം, ഗവേഷണം, അധ്യാപക വിദ്യാര്‍ഥി വിനിമയം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫര്‍ എന്നീ മേഖലകളിലായിരിക്കും സഹകരണം.