സിപിഎം ബിജെപി കൂട്ടുക്കെട്ടിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

സിപിഎം ബിജെപി കൂട്ടുക്കെട്ടിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി പ്രതിഷേധ പ്രകടനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം ബിജെപി കൂട്ടുക്കെട്ടിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അബ്ദുള്‍ ഹഖ് മാസ്റ്റര്‍, സാജു പാറേക്കാടന്‍, ബാബു തോമസ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അസറുദീന്‍ കളക്കാട്ട് സ്വാഗതവും, എം.ആര് ഷാജു നന്ദിയും പറഞ്ഞു.