പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
അഭിജിത്.
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത 16 വയസ് പ്രായമുള്ള അതിജീവിതയുടെ മൊബൈല്‍ ഫോണിലേക്ക് സ്നാപ്പ് ചാറ്റിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും മെസേജുകള്‍ അയച്ചും പിന്തുടര്ന്ന് പരിചയപ്പെട്ട് പ്രണയം നടിച്ച് 2025 ഏപ്രില്‍ മാസത്തില്‍ ഒരു ദിവസം പുലര്‍ച്ചെ ഒന്നരയാടെ അതിജീവിതയുടെ വീട്ടിലേക്ക് ലൈംഗിക ഉദ്ദേശത്തോടുകൂടി അതിക്രമിച്ചു കയറി അതിജീവിതയെ ബെഡ്റൂമില്‍ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ എറണാകുളം നായരമ്പലം സ്വദേശി കൂട്ടത്തറ വീട്ടില്‍ അഭിജിത് (20) എന്നയാളെയാണ് എറണാകുളത്ത് നിന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആര്. കൃഷ്ണപ്രസാദ്, ജിഎസ്സിപിഒ എം.ആര്. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു