ജെസിഐ സൈലന്റ് സ്റ്റാര്‍ അവാര്‍ഡ് കുരിയപ്പന്‍ മാസ്റ്റര്‍ക്ക് സമ്മാനിച്ചു

എം.എല്‍. കുരിയപ്പന്‍ മാസ്റ്ററെ ഇരിങ്ങാലക്കുട ജെസിഐയുടെ നേതൃത്വത്തില്‍ വിപിന്‍ പാറമേക്കാട്ടില്‍, ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, ഡിബിന്‍ അമ്പൂക്കന് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് അവാര്‍ഡ് നല്കി ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ കായിക കേരളത്തിന് നിസ്തുല സംഭാവനകള്‍ നല്കിയ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന ദേശീയ അധ്യാപക അവാര്‍ഡ് നേടിയിട്ടുള്ള നവതിയിലായിരിക്കുന്ന എം.എല്‍. കുരിയപ്പന്‍ മാസ്റ്ററെ സൈലന്റ് സ്റ്റാര്‍ അവാര്‍ഡ് നല്കി ആദരിച്ചു. നിവേദിത സ്കൂള്‍ ചെയര്മാന് വിപിന്‍ പാറമേക്കാട്ടില്‍, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന്, ട്രഷറര്‍ സോണി സേവ്യര്‍, മുന്‍ പ്രസിഡന്റുമാരായ ലിയോ പോള്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി ഡയസ് ജോസഫ്, പാറേക്കാടന്‍ കുടുംബയോഗം ഭാരവാഹി പി.ഡി. ജോയ്, കുരിയപ്പന്‍ മാസ്റ്ററുടെ മക്കളായ ജെയ്സണ്‍, ജോണ്സന് കായിക അധ്യാപികയായ മകള്‍ കൊച്ചുറാണി തുടങ്ങിയവര്‍ പങ്കെടുത്തു.