വിശുദ്ധ എവുപ്രാസ്യയുടെ 148-ാം ജന്മദിന തിരുനാളിന് കൊടിയേറി
വിശുദ്ധ എവുപ്രാസ്യയുടെ 148 ാം ജന്മദിന തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റു കര്‍മം നിര്‍വഹിക്കുന്നു.
കാട്ടൂര്‍: വിശുദ്ധ എവുപ്രാസ്യയുടെ 148-ാം ജന്മദിന തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ 17 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇരിങ്ങാലക്കുട നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ, ഫാ. ജോര്‍ജി ചെറിയാന് തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരിക്കും.
തുടര്‍ന്ന് പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി എടത്തിരുത്തി കര്‍മ്മല മാതാ ഫൊറോന പള്ളി വികാരി ഫാ. ജോഷി പാല്യേക്കര, ഇരിങ്ങാലക്കുട ഉദയ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, കാട്ടൂര്‍ വിശുദ്ധ എവുപ്രാസ്യ സ്ക്വയര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഷീബ സിഎംസി, കാട്ടൂര്‍ എവുപ്രാസ്യ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍മല സിഎംസി, ജനറല്‍ കണ്‍വീനര്‍ ലോനച്ചന് ഉറുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു