നന്മ ഇരിങ്ങാലക്കുട മേഖല കുടുംബ സംഗമവും ഭരതന് കണ്ടേങ്കാട്ടില്‍ അനുസ്മരണവും നടന്നു

അഖില കേരള കലാകാരസംഘടനയായ നന്മയുടെ ഇരിങ്ങാലക്കുട മേഖല കുടുംബ സംഗമവും ഭരതന് കണ്ടേങ്കാട്ടില്‍ അനുസ്മരണവും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഖില കേരള കലാകാരസംഘടനയായ നന്മയുടെ ഇരിങ്ങാലക്കുട മേഖല കുടുംബ സംഗമവും ഭരതന് കണ്ടേങ്കാട്ടില്‍ അനുസ്മരണവും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നന്മ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് സുഗതന് പൊറത്തിശേരി അധ്യക്ഷത വഹിച്ചു. നന്മ ജില്ലാ പ്രസിഡന്റ് മനോമോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ചമയം നാടകവേദി പ്രസിഡന്റ് എ.എന്‍. രാജന്, ഔസേപ്പ് കുറുവീട്ടില്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സുധ ദിലീപ്, ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ്, ബിന്‍സി സുരേഷ്, പുല്ലൂര്‍ സജു ചന്ദ്രന്, രാധാകൃഷ്ണന് കിഴുത്താണി എന്നിവര്‍ സംസാരിച്ചു.