മുരിയാട് മുടിച്ചിറ: സമഗ്ര അന്വേഷണം വേണം – കോണ്‍ഗ്രസ്
മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് മുടിച്ചിറയുടെ തകര്‍ച്ചയെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ് ഡിസിസി സെക്രട്ടറി ശോഭ സുബിന് ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് മുടിച്ചിറയുടെ തകര്‍ച്ചയെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മുടിച്ചിറ സംരക്ഷണത്തിനായി മൂന്ന് പദ്ധതികളില്‍ നിന്നുമായി ലഭിച്ച 1.10 കോടി രൂപയുടെ വിനിയോഗത്തെക്കുറിച്ചും അന്വേഷണം നടത്തണം. ചിറയുടെ തകര്‍ച്ചയെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു അധികൃതരുടെ വാക് വെറുംവാക്കായി പോയെന്നും ഇത് ഈ പ്രദേശത്തുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി.
തുറവന്‍കാട് സെന്ററില്‍ നടന്ന പ്രതിഷേധ സദസ് ഡിസിസി സെക്രട്ടറി ശോഭ സുബിന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ബൈജു കൂനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, കെ.എ. ഗംഗാദേവി, ശ്രീജിത്ത് പട്ടത്ത്, വിബിന് വെള്ളയത്ത്, പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, നിത അര്ജുനന്, മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥന്, പി.ആര്. ബാബു, പി.എ. യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ