തൊഴിലവസരങ്ങള് സൃഷ്ടിക്കാന് കൂണ് ഗ്രാമം പദ്ധതി വഴിയൊരുക്കും- മന്ത്രി ഡോ. ആര്. ബിന്ദു

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില് നടപ്പാക്കുന്ന കൂണ്ഗ്രാമം പദ്ധതി മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗ്രാമീണ മേഖലയില് തൊഴില് ഉല്പാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാര്ഷിക മേഖലയില് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിനും സ്ത്രീശക്തികരണം സാധ്യമാക്കുവാനും ഉതകുന്ന രീതിയിലാണ് കൂണ് ഗ്രാമം പദ്ധതി ആവിഷ്കരിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. നിയോജക മണ്ഡലത്തിലെ സമഗ്രകാര്ഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി കാര്ഷിക വികസന കര്ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില് സംസ്ഥാന ഹോര്ട്ടിക്കള്ച്ചര് മിഷന് പദ്ധതിയുമായി ചേര്ന്ന് നടപ്പാക്കുന്ന കൂണ്ഗ്രാമം പദ്ധതി ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി.
നഗരസഭ ചെയര്പേഴ്സണ് മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. തൃശൂര് കൃഷി ഡെപ്യൂട്ടി ഡയറക്ടര് പി.കെ. മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥിയായി. ശാസ്ത്രീയ കൂണ് കൃഷി പരിപാലനം എന്ന വിഷയത്തില് വെള്ളാനിക്കര കാര്ഷിക കോളജ് അസിസ്റ്റന്റ് പ്രഫസര് ഡോ. വി.എം. ഹിമ സെമിനാര് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ടി.വി. ലത, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര് എം. ഫാജിത റഹ്മാന്, മാള കൃഷി അസിസ്റ്റന്റ് ഡയറക്ടര് സി.ബി. അജിത്ത്, വെള്ളാങ്കല്ലൂര് കൃഷി അസിസ്റ്റന്റ് ഡയറക്ടര് എം.കെ. സ്മിത തുടങ്ങിയവര് പങ്കെടുത്തു.