ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
ഷേയ്ക്ക് മുഹമ്മദ് അലി.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ് തട്ടിപ്പില്‍ 10675000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരുനെല്‍വേലിയില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെല്‍വേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29) യാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കല്ലേറ്റുംങ്കര സ്വദേശി താക്കോല്ക്കാരന് വീട്ടില്‍ രാജു (61) വില്‍നിന്നും ബാങ്ക് അക്കൗണ്ട് വഴി പണം തട്ടിയെടുക്കുകയായിരുന്നു.
പരാതിക്കാരന് ഗുഗിളില്‍ സെര്‍ച്ച് ചെയ്ത് ഓണ്‍ലൈന്‍ ട്രെയ്ഡ് സംബന്ധമായ വീഡിയോകള്‍ കാണുന്നതിനിടെ ട്രെയ്ഡിംഗുമായി ബന്ധപ്പെട്ട ഒരു പരസ്യം കാണുകയും അതിലെ വിവിധ സ്റ്റോക്ക് ട്രെയ്ഡ് ടിപ്പ്സുകള്‍ കണ്ട് പരാതിക്കാരന് പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതില്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരുകയും ട്രെയ്ഡിംഗ് സംബന്ധമായ ടിപ്സുകള്‍ കാണുകയും കൂടുതല്‍ ലാഭകരമായ ട്രെയ്ഡിംഗ് നടത്തുന്നതിന് ഗ്രൂപ്പിലെ അഡ്മിനായ പ്രതി പരാതിക്കാരനെ ഫോണ്‍ വിളിച്ച് ട്രേഡിംഗിനായി പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്കി.
തുടര്‍ന്ന് വാട്സ്ആപ്പ് വഴി ട്രേഡിംഗ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ലിങ്ക് അയച്ച് നല്കി. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ് ചെയ്യിപ്പിച്ച് ഇന്‍വെസ്റ്റ് ചെയ്ത പണവും ലാഭവും പിന്‍വലിക്കാനായി ശ്രമിച്ച പരാതിക്കാരനോട് സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നല്‍കിയത്.
പരാതിക്കാരനില്‍നിന്നും തട്ടിയെടുത്ത പണത്തില്‍ ഉള്‍പ്പെട്ട 6,58,000 രൂപ പ്രതിയായ ഷേയ്ക്ക് മുഹമ്മദ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി മറ്റ് പ്രതികള്‍ക്ക് പിന്‍വലിച്ച് നല്കി ആയതിന് 15000 രൂപ കമ്മീഷന് കൈപ്പറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് ഷേയ്ക്ക് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐ കെ.വി. ജെസ്റ്റിന്, സിപിഒമാരായ സി.എസ്. ശ്രീയേഷ്, ആര്. ശബരീനാഥ്, ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു