ജിഎസ്ടി സെമിനാര് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ചേംബര് ഓഫ് കോമേഴ്സും സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച ജിഎസ്ടി സെമിനാര്.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ചേംബര് ഓഫ് കോമേഴ്സും സംയുക്ത സഹകരണത്തോടെ കേന്ദ്ര ജിഎസ്ടി വകുപ്പ് ചാലക്കുടി ഡിവിഷന്റെ ആഭിമുഖ്യത്തില് പുതു തലമുറ ജിഎസ്ടി പരിഷ്കാരങ്ങള് സംബന്ധിച്ച് സെമിനാര് ഇരിങ്ങാലക്കുട വ്യാപാരഭവന് കോണ്ഫ്രാന്സ് ഹാളില് വച്ച് നടത്തി. ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില് വ്യാപാരികളെ ബോധവത്കരിക്കുന്നതിന് വേണ്ടി നടത്തിയ ഈ സെമിനാറില് ഇരിങ്ങാലക്കുട റേഞ്ച് സെന്ട്രല് ജിഎസ്ടി സുപ്രണ്ട് സജിത്ത് കുമാര് സ്വാഗതം ആശംസിച്ചു. ജിഎസ്ടി ചാലക്കുടി ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര് ബീന വാസ്, തൃശൂര് ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര് ശശിധരന്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്, ജനറല് സെക്രട്ടറി എബിന് വെള്ളാനിക്കാരന് എന്നിവര് ആശംസകള് അര്പ്പിച്ചു. സെന്ട്രല് ജിഎസ്ടി കമ്മീഷണര് ബിജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഈ സെമിനാര് സംഘടിപ്പിച്ചത്.

ഓണ്ലൈന് ഷെയര് ട്രേഡിംഗ് തട്ടിപ്പ്; പ്രതി അറസ്റ്റില്
ഓണ്ലൈന് പാര്ട്ട് ടൈം ജോബ് തട്ടിപ്പ്; പ്രതി അറസ്റ്റില്
കുട്ടംകുളം സംരക്ഷണ- സൗന്ദര്യവത്കരണ പ്രവൃത്തികള്ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
മാപ്രാണം പൈക്കാടം ജലസേചന പദ്ധതി സമര്പ്പിച്ചു
വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളജില് 15-ാംമത് ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു